
തൃശ്ശൂര്‍: ജനം അംഗീകരിക്കുന്നില്ലെങ്കില്‍ പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ചും ഗെയ്ൽ നടപ്പിലാക്കുമെന്ന നിലപാടിലാണല്ലോ ഇടത് സര്‍ക്കാര്‍. ഗ്യാസ് പൈപ്പ്ലൈനിനെ സംബന്ധിച്ച് പ്രചരിക്കുന്ന ആശങ്കകളെല്ലാം അസ്ഥാനത്താണെന്നും ഇത് തീര്‍ത്തും സുരക്ഷിതമാണെന്നും ജനവാസകേന്ദ്രങ്ങളിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നുപോകുന്നതു കൊണ്ട് യാതൊരു അപകടവും സംഭവിക്കാനില്ലെന്നുമാണ് സര്‍ക്കാര്‍ അനുകൂലികളുടെ വാദം.
എന്നാല്‍, 2017 ജൂൺ 27 ന് ആന്ധ്രാപ്രദേശില്‍ ഗെയ്ൽ ഗ്യാസ് പൈപ്പ്ലൈനില്‍ ഉണ്ടായ സ്ഫോടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഈ അഭിപ്രായത്തെ മാറ്റിമറിക്കുന്നതാണ്.
18 മരണവും 40 ലേറെ പേര്‍ക്ക് ഗുരുതര പരിക്കുമാണ് സ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായത്. ഒ.എന്‍.ജി.സിയുടെ റിഫൈനറിക്ക് സമീപത്തായിരുന്നു സ്ഫോടനം സംഭവിച്ചത് എന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യത്തെ നടക്കുന്ന വൻദുരന്തത്തിന് തന്നെ സാധ്യതയുണ്ടായിരുന്ന ആ അപകടം ഭാഗ്യവശാല്‍ 18 പേരുടെ മരണത്തില്‍ മാത്രം അവസാനിച്ചു.
എന്നാല്‍, എന്തുകൊണ്ടാണ് അപകടം ഉണ്ടായതെന്നോ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എന്ത് മുൻകരുതലാണ് സ്വീകരിച്ചിരിക്കുന്നതെന്നോ വിശദീകരിക്കാന്‍ ഗെയ്ൽ അധികാരികള്‍ തയ്യാറായിരുന്നില്ല.
ആന്ധ്രാപ്രദേശില്‍ ഉണ്ടായ ഗെയ്ൽ അപകടത്തെ കുറിച്ച എന്‍ഡിടിവി റിപ്പോര്‍ട്ട്
ഗെയ്ൽ അപകടത്തെ കുറിച്ചുള്ള വിക്കി വിവരണം.
Comments
comments
