
അബ്ദുല്‍ ഖാദറിന് ഗുരുവായൂരെന്ത് കാര്യം ?
തിരുവനന്തപുരം: ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദറിന് നേരെ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
‘അബ്ദുല്‍ ഖാദറിനു’ ഗുരുവായൂരിലുള്ള പ്രസാദ ഊട്ടിനെ കുറിച്ച് പറയാന്‍ എന്തവകാശം എന്ന വര്‍ഗീയ വിഷം ചീറ്റുന്ന ചോദ്യമാണ് ചെന്നിത്തല ഒരു അറപ്പും കൂടാതെ സഭയില്‍ ചോദിച്ചത്
കഴിഞ്ഞ ദിവസം ഗരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കുടിവെള്ളം ടാങ്കര്‍ തടഞ്ഞു നിര്‍ത്തി ചിലര്‍ ഒഴുക്കി കളഞ്ഞിരുന്നു. ഇക്കാര്യം ചെന്നിത്തല സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആണ് കുടിവെള്ളം കൊണ്ടുവന്നത് തടഞ്ഞത് എന്ന വിവരം അറിയിച്ചപ്പോള്‍ അതില്‍ രോഷാകുലനായാണ് ചെന്നിത്തല ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദറിന് നേരെ കനത്ത വര്‍ഗീയ പരാമര്‍ശം നടത്തിയത്.
അബ്ദുള്‍ ഖാദറിന് ഗുരുവായൂരെ കാര്യത്തില്‍ ഇടപെടാന്‍ എന്താണ് അവകാശം എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. എംഎല്‍എ ആയ അബ്ദുള്‍ ഖാദര്‍ മുസ്ലീമായതിനാലാണ് ചെന്നിത്തല ഇങ്ങനെ ചോദിച്ചത് എന്നാണ് വിമര്‍ശനം ഉയരുന്നത്.
Comments
comments