You are here
Home > ദേശീയം > പഞ്ചാബിൽ ഭരണം കിട്ടിയാൽ ദലിത് ഉപമുഖ്യമന്ത്രി – കെജ്രിവാൽ

പഞ്ചാബിൽ ഭരണം കിട്ടിയാൽ ദലിത് ഉപമുഖ്യമന്ത്രി – കെജ്രിവാൽ

ഡെൽഹി: പഞ്ചാബ് നിയമസഭാ ഇലക്ഷനിൽ ആം ആദ്മി പാർടിക്ക് ഭരണം ലഭിക്കുകയാണെങ്കിൽ ഒരു ദലിതനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് അരവിന്ദ് കെജ്രിവാൽ.

ദലിതുകളുടെ പ്രശ്നങ്ങൾ ശരിയായി മനസ്സിലാക്കാനും അവക്ക് ഫലപ്രദമായ രീതിയിൽ പരിഹാരം കാണാനുമാണിത്. ശ്രീ കെജ്രിവാൽ വിശദീകരിച്ചു.

അതേസമയം, എന്തുകൊണ്ട് ഒരു ദലിതനെ മുഖ്യമന്ത്രിയാക്കുന്നതിനെ കുറിച്ച് കെജ്രിവാലിനു പോലും സാധിക്കുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.

ബി.ജെ.പിയും നേരത്തെ ഇതേ വാഗ്ദാനം നൽകിയിരുന്നു.

സവർണ വിഭാഗത്തെ പരിധിയിൽ കവിഞ്ഞ് പ്രകോപിപ്പിക്കാൻ കഴിയില്ല എന്നതിനാലാണ് ദലിതനെ മുഖ്യമന്ത്രിയാക്കുമെന്ന് തീരുമാനിക്കാൻ കെജ്രിവാലിനു പോലും കഴിയാത്തതെന്ന് വിലയിരുത്തലുണ്ട്.

Comments

comments

Top
>