ജനങ്ങളെ കക്ഷ്ടത്തിലും രാജ്യത്തെ തീരനാനഷ്ടത്തിലുമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ നടപ്പിലാക്കിയ കറൻസി പരിഷ്കരണത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് ഉത്തരവിറക്കി ഇൻഡോർ ജില്ലാ കലക്ടർ നരഹരി.
ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും കറൻസി വിഷയത്തിൽ പോസ്റ്റുകളിടരുത് എന്നാണ് കലക്ടർ ഔദ്യോഗികമായി ഉത്തരവിറക്കിയിരിക്കുന്നത്.
എന്നാൽ, ഇത്തരത്തിൽ മാധ്യമങ്ങളെയോ സാമൂഹികമാധ്യമങ്ങളെയോ നിയന്ത്രിക്കാനും സെൻസർഷിപ്പ് ഏർപ്പെടുത്താനും കലക്ടർക്ക് അധികാരമുണ്ടോ എന്നൊന്നും ആരും ചോദിക്കരുത്.
പണ്ട്, പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞതുപോലെ, കറൻസിയെകുറിച്ച് മിണ്ടരുത് എന്നു പറഞ്ഞാൽ മിണ്ടരുത്.
Comments
comments
