You are here
Home > കേരളീയം > കള്ളപ്പണത്തിനെതിരെ ‘പൊരുതുന്ന’ ബിജെപി നേതാക്കളുടെ ഭൂമിവിലയിൽ വൻ തട്ടിപ്പ്. രേഖകൾ പുറത്ത്

കള്ളപ്പണത്തിനെതിരെ ‘പൊരുതുന്ന’ ബിജെപി നേതാക്കളുടെ ഭൂമിവിലയിൽ വൻ തട്ടിപ്പ്. രേഖകൾ പുറത്ത്

പ്രത്യേക ലേഖകൻ


കള്ളപ്പണം ഒഴുകുന്ന വലിയൊരു മേഖലയാണ് ഭൂമി ഇടപാടുകൾ. ഭൂമിയുടെ യഥാർത്ഥ വില കാണിക്കാതെ പത്തിൽ ഒന്ന് വിലയ്ക്ക് രജിസ്റ്റർ ചെയ്ത് കൊണ്ട് നികുതി വെട്ടിച്ചിട്ടാണ് ഈ മേഖലയിൽ നടക്കുന്നത്.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ വാതോരാതെ സംസാരിക്കുന്ന ബിജെപിയുടെ നേതാക്കൾ സമർപ്പിച്ച നാമ നിർദേശ പത്രികയിൽ കാണിച്ചിരിക്കുന്ന ചില കണക്കുകൾ ‘സിറ്റിസൻ ന്യൂസ്’ പുറത്തു വിടുകയാണ്.

കെ സുരേന്ദ്രന്‍ കൊടുത്ത ഒരു അഫഡവിറ്റ് പ്രകാരം ഭാര്യയുടെ കോഴിക്കോട് ഉള്ളിയേരിയില്‍ ഉള്ള 9 സെന്റ്‌ വരുന്ന സ്ഥലത്തിനു വെറും നാല് ലക്ഷം രൂപ,

രേഖ –  ksurendranaffidavit_4

കോഴിക്കോട് അത്തോളിയില്‍ 24 സെന്റ്‌ പുരയിടം വെറും അഞ്ചു ലക്ഷം രൂപ!

എം ടി രമേഷിന്‍റെ വടകരയില്‍ ഉള്ള 18 സെന്റ്‌ കൃഷിയിടത്തിനു വെറും രണ്ടു ലക്ഷത്തി അറുപതിനായിരം രൂപ!

രേഖ –  m-t-ramesh

ഓ രാജഗോപാലിന് പാലക്കാട് ഉള്ള ഒരേക്കര്‍ സ്ഥലത്തിനു നിസ്സാര വിലയെ ഉള്ളൂ. വെറും നാല് ലക്ഷം!

രേഖ –  o-rajagopal

ശോഭ സുരേന്ദ്രന് തൃശൂരില്‍ ഉള്ള ഒരേക്കറോളം വരുന്ന സ്ഥലത്തിനു വെറും ഒരു ലക്ഷത്തി എന്പതിനായിരവും അവരുടെ ഭര്‍ത്താവിന്‍റെ കയ്യില്‍ ഉള്ള രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിനു രണ്ടു ലക്ഷത്തി ഇരുപതിനായിരവും മാത്രം.

രേഖ –  sobha-surendran

വി ബി മുരളീധരന്‍റെ വാണിജ്യ ആവശ്യത്തിനുള്ള 1500 ചതുരശ്ര അടി കെട്ടിടം മൂന്നു ലക്ഷം രൂപ വിലയെ ഉള്ളൂ.

പി ശ്രീധരന്‍ പിള്ളയുടെ ഭാര്യക്ക് കോഴിക്കോട് ഒരേക്കറില്‍ അധികം ഉള്ള സ്ഥലം കേവലം 55 ലക്ഷം രൂപ മാത്രമേ വില വരുന്നുള്ളൂ., കോഴിക്കോട് നഗരത്തില്‍ ഉള്ള ഇവരുടെ 25 സെന്റ്‌ പുരയിടത്തിനു 40 ലക്ഷം മാത്രം.

രേഖ –  sreedharan-pillai

എറണാകുളത്തെ ബിജെപി നേതാവ് ഒ സി അശോകന്‍റെ കുന്നത്തുനാട്ടിലെ സ്ഥലത്തിനു നിസ്സാര വില മാത്രം. 11 ഏക്കര്‍ സ്ഥലത്തിനു വെറും 53000 രൂപ.

കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള സർക്കാരിന്‍റെ ഏത് നടപടികൾക്കൊപ്പവും എത്ര പ്രയാസം സഹിച്ചും ജനം നിലകൊള്ളണമെന്ന് പ്രസംഗിക്കുമ്പോഴാണ് ഈ കാപട്യം നേതാക്കൾ കാണിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ബിജെപിയുടെ നിലപാട് ആത്മാർത്ഥതയോടെയാണെങ്കിൽ ഈ നേതാക്കളുടെ ഭൂമിയുടെ മതിപ്പ് വില കൃത്യമായി കണക്കാക്കി സർക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതി പിടിച്ചെടുക്കുകയാണ് വേണ്ടത്

Comments

comments

Top
>
error: കോപ്പി ചെയ്യാൻ നോക്കേണ്ട !