You are here
Home > അന്തര്‍ദേശീയം > ഫോട്ടോഷോപ്പും തരികിടയും ഇനി നടക്കില്ല – ഫെയ്ക്ക് വാര്‍ത്തകൾക്കെതിരെ ഫെയ്സ് ബുക്

ഫോട്ടോഷോപ്പും തരികിടയും ഇനി നടക്കില്ല – ഫെയ്ക്ക് വാര്‍ത്തകൾക്കെതിരെ ഫെയ്സ് ബുക്

കാലിഫോണിയ: ഫോട്ടോഷോപ്പിനു മുന്നിൽ കുത്തിയിരുന്ന് ഇല്ലാത്ത വാര്‍ത്തകൾ അടിച്ചുണ്ടാക്കുന്നവര്‍ക്ക് തിരിച്ചടി. അത്തരം കള്ളവാര്‍ത്തകൾ പ്രചരിപ്പിക്കുന്നത് തടയിടുമെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ പ്രഖ്യാപിച്ചു.

കള്ളവാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കാൻ പലരും സോഷ്യൽ മീഡിയകളെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്‍റെ ഇലക്ഷൻ ജയത്തിനു പിന്നിൽ സോഷ്യൽ മീഡിയയിലൂടെയുള്ള കള്ളപ്രചരണങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

അമേരിക്കയിൽ മാത്രമല്ല, ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഫോട്ടോഷോപ്പ് അടിസ്ഥാനമാക്കിയുള്ള കള്ളപ്രചരണങ്ങൾ നിര്‍ണായക ചലനങ്ങൾ ഉണ്ടാക്കിയിരുന്നു.

അത്തരം പ്രചാരവേലകൾക്ക് ഇനിയാരും ഫെയ്സ്ബുക്ക് ഉപയോഗിക്കാൻ മിനക്കെടേണ്ട എന്നാണ് ഫെയ്സ്ബുക്ക് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

വാര്‍ത്തകളെ നിരീക്ഷിക്കുന്ന ഏജൻസികൾക്ക് ലിങ്കുകൾ പരിശോധിക്കാനും വിശ്വാസ്യത ഉറപ്പുവരുത്താനുള്ള സംവിധാനമാണ് പ്രാഥമികമായി ഏര്‍പെടുത്തുക. അത്തരത്തിൽ പരിശോധിച്ച് വിശ്വസനീയമല്ലെന്ന് കാണുന്ന വാര്‍ത്തകളുടെ ലിങ്കുകൾക്കു താഴെ അവിശ്വസനീയമാണെന്നുള്ള അടിക്കുറിപ്പ് ഫെയ്സ്ബുക്കുകാര്‍ എഴുതി കാണിക്കും.

ചുരുക്കത്തിൽ ഫോട്ടോഷോപ്പ് വീരൻമാര്‍ പെട്ടുവെന്ന് ചുരുക്കം.

Comments

comments

Top
>