You are here
Home > നിരീക്ഷണം > ഭ്രാന്ത് പിടിച്ച ലോകം ഇനി ഭ്രാന്തൻ ഭരിക്കും !

ഭ്രാന്ത് പിടിച്ച ലോകം ഇനി ഭ്രാന്തൻ ഭരിക്കും !

By നാസറുദ്ദീൻ മണ്ണാ‍ര്‍ക്കാട്


അമേരിക്കൻ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാൻ പോവുന്നില്ല. വംശീയതയുടെയും വെറുപ്പിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തിയ ട്രംപ് തന്നെ ജയിക്കും.

ലോകം ഇനിയാണ് അനുഭവിക്കാൻ പോവുന്നത്. മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തി എന്ന ഒറ്റകാരണം കൊണ്ട് മാത്രം ട്രമ്പിനെ ട്രംബ്ജി ആക്കിയ സങ്കികൾ ആശ്വസിക്കണ്ട. ഈ ഭരണത്തിന്റെ കെടുതികൾ അനുഭവിക്കാൻ പോവുന്നത് എല്ലാവരും കൂടിയാണ്.

നടപ്പിലാക്കാൻ പോവുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യക്കാർ തട്ടിയെടുക്കുന്ന തൊഴിൽ അവസരങ്ങൾ ഇല്ലായ്മ ചെയ്യലാണ്. ഒന്നോ രണ്ടോ യുദ്ധങ്ങൾ ഉണ്ടായാലും അത്ഭുതപെടേണ്ട.

ലോക ക്രമത്തിൽ വലിയ പോളറൈസേഷൻ സംഭവിക്കും. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ബന്ധങ്ങൾ വഷളാവും. ട്രംപിന്റെ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ അറബ് രാജ്യങ്ങളുമായി ഉരസലിന് സാധ്യതയുണ്ട്.

വർണ്ണ വെറി പൂണ്ട അമേരിക്കയായിരിക്കും ഇനിയുണ്ടാവുക. കറുത്തവർക്കെതിരെയുള്ള അക്രമം വർദ്ധിക്കും. (ഇന്ത്യക്കാരും ഇരുണ്ടവർ ആണെന്നാണ് വർണ്ണ മേൻമത്വം അവകാശപ്പെടുന്നവർ കാണുന്നത് ) .

കൂടുതൽ അഗ്രസീവ് ആയ അമേരിക്ക അക്രമണോത്സുകത കാണിക്കും. വരാനുള്ളത് വഴിയിൽ തങ്ങില്ല.

Comments

comments

Top
>