You are here
Home > ദേശീയം > നവം 8 ലെ മോഡിയുടെ ‘ലൈവ്’ പ്രഖ്യാപനം മുൻപേ റെക്കോഡ് ചെയ്തതാണെന്ന് വെളിപ്പെടുത്തൽ

നവം 8 ലെ മോഡിയുടെ ‘ലൈവ്’ പ്രഖ്യാപനം മുൻപേ റെക്കോഡ് ചെയ്തതാണെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ


ഡെൽഹി: ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ചതായി നവംബർ 8 ന് രാത്രി പ്രധാനമന്ത്രി മോഡി നടത്തിയ ‘ലൈവ്’ പ്രഖ്യാപനം നേരത്തെ റെക്കോഡ് ചെയ്തതായിരുന്നുവെന്ന് ആരോപണം.

ദൂരദർശനിലെ പത്രപ്രവര്‍ത്തകനായ സത്യേന്ദ്ര മുരളിയാണ് ആരോപണം ഉന്നയിച്ചത്.

പ്രസ്തുത വീഡിയോ ലൈവ് ആയിരുന്നില്ലെന്ന് മാത്രമല്ല, മുൻകൂർ ഷൂട്ട് ചെയ്തതും എഡിറ്റ് ചെയ്തതും ആണെന്നാണ് സത്യേന്ദ്ര മുരളി വെളുപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, ഇത് ലൈവ് ആണെന്ന പേരിലാണ് പ്രക്ഷേപണം ചെയ്തത്. ഇത് രാഷ്ട്രത്തെ മുഴുവൻ വഞ്ചിക്കുന്നതിന് തുല്യമായിരുന്നു.

നവംബർ 8 ന് റിസര്‍വ് ബാങ്കിന്‍റെ പ്രസ്താവനയും ക്യാബിനറ്റ് ബ്രീഫും വരുന്നതിന് എത്രയോ ദിവസങ്ങൾക്ക് മുന്‍പ് തന്നെ പ്രധാനമന്ത്രിയുടെ പ്രസ്തുത വീഡിയോ ഷൂട്ട് ചെയ്തിരുന്നു.

സബ് രംഗ് ഇന്ത്യ എന്ന ഹിന്ദി ഓൺലൈൻ പത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഷൂട്ടിങ് നടന്നത് . ഇതു സംബന്ധിച്ച് വിവരാവകാശ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിൽ വിവരങ്ങൾക്കായി അപേക്ഷ നൽകിയെങ്കിലും പ്രസ്തുത അപേക്ഷയിൽ വാര്‍ത്താ വിതരണ മന്ത്രാലയമാണ് പ്രതികരിക്കേണ്ടതെന്ന് പറഞ്ഞ് അങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

പ്രധാമനന്ത്രിയുടെ ഓഫീസിൽ നൽകിയ വിവരാവകാശ അപേക്ഷയുടെ നമ്പര്‍ PMOIN/R/2016/53416

വാര്‍ത്താ വിതരണ മന്ത്രാലയത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന്‍റെ റഫറൻസ്

DOEAF/R/2016/80904     MOIAB/R/2016/80180

അവലംബം :https://sabrangindia.in/article/doordarshan-journalist-claim-modi-adress-not-live

Comments

comments

Top
>