സതി ഒരു നല്ല ആചാരമായിരുന്നുവെന്നും അത് നിർത്തലാക്കാൻ ഇടവന്നത് ഹൈന്ദവർ മൂലതത്വങ്ങളിൽ നിന്നും വ്യതിചലിച്ചതിനാലും ഭരണാധികാരികൾ മൂലപ്പൊരുളറിയാത്തതിനാലുമാണെന്ന് ആധ്യാത്മിക മാസിക ‘ശരണം ശരണം’
സതിയെ പോലെ തന്നെ നിലനിൽക്കേണ്ടിയിരുന്ന ആചാരമാണ് ശൈശവവിവാഹവും.
എന്നാൽ, സതിയുടെ ശരിയായ ഉദ്ദേശ്യം, ഭർത്താവ് മരിച്ചാൽ പുനർവിവാഹം ചെയ്യാതെ സന്യാസം സ്വീകരിക്കലാണെന്നും ശരണം ശരണം മാസികയിലെ ലേഖനത്തിൽ പറയുന്നു.
ആർത്തവസമയത്ത് സ്ത്രീകളിൽ ചാരിത്ര്യലംഘനത്തിന് സാധ്യത കൂടുതലാണ് എന്ന് തുടങ്ങിയ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങളും ലേഖനം ഉൾക്കൊള്ളുന്നുണ്ട്.
ആർത്തവകാലത്ത് പരപുരുഷൻമാരുമായി ഇടപഴകിയാൽ ദൃഢമനസ്കരായ സ്ത്രീകളിൽ പോലും മനശ്ചാഞ്ചല്യത്തിന് ഇടവരും.
ഒരൊറ്റ പുരുഷനിൽ മാത്രം മനസ്സ് രമിക്കുന്നതിനായി ഋഷിമാർ ശൈശവ വിവാഹം പ്രോത്സാഹിപ്പിച്ചുവെന്നും ഋതുമതിയാകുന്നതിനു മുമ്പു തന്നെ പെൺകുട്ടികൾ വിവാഹിതരാകണമെന്നുമാണ് മാസിക പറയുന്നത്.
സ്ത്രീയുടെ വിവാഹപ്രായം 10 ഉം പുരുഷന്‍റേത് 12 വയസ്സും ആക്കണം.
അപ്രകാരം തന്നെ, ദുർമന്ത്രവാദത്തെ ഭയപ്പെടേണ്ടതില്ലെന്നും അഥർവ്വവേദം ദുർമന്ത്രവാദങ്ങളുടെ വേദമാണെന്നും മാസികയിലെ ഒരു ലേഖനത്തിൽ പറയുന്നു.
മാസികയിലെ ഉള്ളടക്കം ഹൈന്ദവ വിരുദ്ധമാണെന്നും അതിലുപരി സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞിട്ടുണ്ട്.
നിരോധിച്ച സതീസമ്പ്രദായവും ശൈശവവിവാഹവും തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന മാസികക്കെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments
comments
