“ഭീകരത”ക്ക് അതിരുകളില്ലെന്നും അതിനെതിരായി ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് പോരാടണമെന്നും നരേന്ദ്രമോദിയും ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പ്രസിഡൻറ് റുവെൻ റിവ്ലിനും സംയുക്തപ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
വംശീയ ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും നേതൃത്വം നൽകുന്ന അപ്പാർത്തീഡ് സ്റ്റേറ്റ് എന്ന കുപ്രസിദ്ധിയുള്ള ഇസ്രയേൽ ഫലസ്തീന്റെ ചെറുത്തുനിൽപുകളെയാണ് ഭീകരതയെന്ന് വിശേഷിപ്പിക്കുന്നതെന്ന കാര്യം പകൽ പോലെ വ്യക്തമാണ്.
ഇന്ത്യ ഭരിക്കുന്ന കേന്ദ്രസർക്കാരാവട്ടെ, മലേഗാവ്, സംഝോധ തുടങ്ങി സംഘപരിവാർ ഭീകരർ സംഘടിപ്പിച്ചതെന്ന് തെളിഞ്ഞിട്ടുള്ള സ്ഫോടനങ്ങൾക്ക് ശേഷവും അത്തരം സംഘടനകളെ ഭീകരരെന്ന് വിശേഷിപ്പിക്കാൻ തയ്യാറായിട്ടില്ല. ഗാന്ധിഘാതകൻ ഗോഡ്സെയെ വീരപുത്രനായി വാഴ്ത്തുക പോലും ചെയ്തിട്ടും, പശുവിന്റെയും മറ്റും പേരിൽ നിരവധി വംശീയ കൊലകൾ നടന്നിട്ടും ഭരണകൂടത്തിന്റെ കണ്ണിൽ ഭീകരർ മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങൾ മാത്രമാണ് ഭീകരമുദ്ര ചാർത്തുന്നത്
ഈ പശ്ചാത്തലത്തിൽ വേണം, ഇന്ത്യൻ ഭരണകൂടവും ഇസ്രയേലും ചേർന്ന് ഏത് തരത്തിലുള്ള “ഭീകരയുദ്ധം” ആണ് നടത്തുകയെന്ന് വിലയിരുത്താൻ.
Comments
comments
