
ദോഹ: സൗദി അറേബ്യ, യു.എ.ഇ, ബഹ്റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നയതന്ത്ര ബന്ധങ്ങള്‍ മുറിച്ചുമാറ്റി ഉപരോധത്തിലാക്കിയ ഖത്തറില്‍ ഭയപ്പാടുകളൊന്നുമില്ലെന്ന് പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ജനജീവിതത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും ഉണ്ടായിട്ടില്ല. മാധ്യമങ്ങളിലോ ഉദ്യോഗസ്ഥ തലങ്ങളിലോ ഒരുവിധത്തിലുള്ള അസ്വസ്ഥതകളും കാണാനില്ല.
എങ്കിലും, ഖത്തറില്‍ ഏതാണ്ട്, ഒരു ആറ്റം ബോബ് വീണിരിക്കുന്നു എന്ന പ്രതീതി പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് ചില മഞ്ഞപ്പത്രങ്ങള്‍. ഖത്തറിലുള്ള പ്രവാസികളെ ഉപരോധം മാരകമായി ബാധിക്കുമെന്ന് പ്രചരണം അഴിച്ചുവിടുകയാണ് ഇക്കൂട്ടര്‍ ആദ്യം ചെയ്തത്. പിന്നീട്, ഒരു യുദ്ധസാഹചര്യത്തിലെന്ന പോലെ പ്രവാസികള്‍ ഖത്തര്‍ വിടാന്‍ തുടങ്ങുന്നുവെന്ന പ്രതീതി വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം.
ഇത് സെന്‍സേഷണലിസം വിറ്റ് പത്രത്തിന്‍റെ റേറ്റിങ്ങ് കൂട്ടാനാണ് ചിലര്‍ വിലയിരുത്തുന്നത്. എന്നാല്‍ റേറ്റിങ്ങിനുമപ്പുറം പ്രവാസികളിലും കുടുംബങ്ങളിലും ഭയം ജനിപ്പിക്കുന്നതിന് പിന്നില്‍ മറ്റുചില താല്പര്യങ്ങളുമുണ്ടെന്ന് ആരോപണമുണ്ട്.
അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഉപരോധ സാധ്യതകളെയെല്ലാം മുന്‍കൂട്ടി കാണാതിരുന്നിട്ടില്ലെന്നും, ഇതിലും വലിയ ഉപരോധങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള അടിയുറപ്പും നട്ടെല്ലുമുണ്ടെന്നുമാണ് ഖത്തറില്‍ ദീര്‍ഘകാലം ജോലി ചെയ്യുകയും ബിസിനസ് നടത്തുകയും ചെയ്യുന്ന പ്രവാസികള്‍ പറയുന്നത്.
Comments
comments
