You are here
Home > കേരളീയം > സുധീഷ് മിന്നിയുടെ വംശീയ അധിക്ഷേപം വിവാദമാകുന്നു

സുധീഷ് മിന്നിയുടെ വംശീയ അധിക്ഷേപം വിവാദമാകുന്നു

കണ്ണൂര്‍: സഖാവായി മാറിയ മുൻ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുധീഷ് മിന്നിയുടെ വംശീയ അധിക്ഷേപമുള്ള ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു. വയനാട് യതീംഖാനയിലെ വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ നിന്നും യതീംഖാനയിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച് പീഢനത്തിന് ഇരയായ സംഭവത്തെ കുറിച്ചാണ് സുധീഷ് മിന്നി അധിക്ഷേപകരമായ പോസ്റ്റ് ഇട്ടത്.

പീഢനത്തെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കതും യതീംഖാനയില്‍ പീഢനം നടന്നു എന്ന രീതിയിലാണ് വാര്‍ത്താ തലക്കെട്ടുകള്‍ നല്‍കിയിരുന്നത്. നിഷ്പക്ഷരെന്നും മതേതരരെന്നും ധരിക്കുന്നവരെ പോലും ഇത്തരം കുടിലമായ വാര്‍ത്താവതരണ ശൈലികള്‍ സ്വാധീനിക്കുന്നതെങ്ങനെയെന്നതിന് ഉത്തമ ഉദാഹരണമായിരിക്കുകയാണ് സുധീഷ് മിന്നിയുടെ പോസ്റ്റ്.

യത്തീംഖാന പീഢനം – അറ്റം മുറിച്ചിട്ടും കഴപ്പ് മാറുന്നില്ലെങ്കില്‍ മുഴുവനും മുറിച്ചൂടേ എന്നാണ് സുധീഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

എന്നാല്‍, പോസ്റ്റ് വിവാദമായതോടെ, താൻ  ഒരു മതത്തിനും എതിരോ അനുകൂലമോ അല്ലെന്നും താൻ പീഡിതര്‍ക്കൊപ്പമാണെന്നും ന്യായീകരിച്ചു കൊണ്ട് സുധീഷ് പുതിയ പോസ്റ്റിട്ടിട്ടുണ്ട്.

തന്‍റെ വിവാദ പോസ്റ്റ് ഒരു മതത്തിനോ സമുദായത്തിനോ എതിരല്ലെന്ന് ന്യായീകരിക്കുമ്പോള്‍ തന്നെ, ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

ആര്‍.എസ്.എസിന്‍റെ ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുകയും പിന്നീട് സംഘപരിവാര്‍ ബന്ധങ്ങള്‍ ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് കൂടുമാറുകയും ചെയ്ത വ്യക്തിയാണ് സുധീഷ് മിന്നി. സംഘപരിവാറിന്‍റെ ഭീകരപദ്ധതികളെ കുറിച്ചും വര്‍ഗീയ അജണ്ടകളെ കുറിച്ചും സമൂഹത്തെ അറിയിച്ചു കൊണ്ട് ഏറെ പൊതുജന ശ്രദ്ധ നേടിയിരുന്നു സുധീഷ്.

അതേസമയം, സാങ്കേതികമായി പാര്‍ട്ടി മാറിയെങ്കിലും സുധീഷിന്‍റെ സംഘി മനോഭാവം മാറിയിട്ടില്ലെന്നതിന് തെളിവാണ് ഈ പോസ്റ്റ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, സുധീഷിനെ മാത്രമായി കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും, ഇടതുപക്ഷം മൊത്തത്തില്‍ തന്നെ ഉള്ളില്‍ വെച്ചുപുലര്‍ത്തുന്ന മനോഭാവത്തിന്‍റെ പ്രതിഫലനം മാത്രമാണിതെന്നും വിലയിരുത്തലുണ്ട്.

Comments

comments

Top
>