You are here
Home > കേരളീയം > ജന്മഭൂമി മുക്കിയ വാ‍ർത്ത! -മക്കളുടെ കല്ല്യാണത്തിന് പണം മാറാനായില്ല; ചായകടക്കാരന്‍ മരിച്ചു

ജന്മഭൂമി മുക്കിയ വാ‍ർത്ത! -മക്കളുടെ കല്ല്യാണത്തിന് പണം മാറാനായില്ല; ചായകടക്കാരന്‍ മരിച്ചു

ജന്മഭൂമി മുക്കിയ വാ‍ർത്ത!


കറൻസി പരിഷ്കരണത്തിന്‍റെ പേരിൽ രാജ്യത്ത് 50 ൽ അധികം മരണങ്ങളാണ് സംഭവിച്ചു കഴിഞ്ഞത്. അക്കൂട്ടത്തിൽ ഏറ്റവും ഹൃദയഭേദകമായ മരണവാ‍ർത്ത ജയ്പൂരിൽ നിന്നുമാണ് റിപ്പോ‍ർട്ടു ചെയ്യപ്പെട്ടത്. അത് പ്രസിദ്ധീകരിക്കപ്പെട്ടതാകട്ടെ ജന്മഭൂമിയുടെ വെബ് സൈറ്റിലും.

എന്നാൽ, തുടക്കക്കാരനായ ഏതോ എഡിറ്റ‍ർക്കു പറ്റിയ അബദ്ധം മുതി‍ർന്നവ‍ർ ഇടപെട്ട് പെട്ടെന്നു തന്നെ തിരുത്തി. വാർത്ത ഡിലീറ്റ് ചെയ്യപ്പെട്ടു.

നമ്മുടെ ഭരണത്തിൽ എല്ലാവരും സുസ്ഥിതിയിലാണെന്നാണല്ലോ നമ്മൾ പറയേണ്ടത്


ജന്മഭൂമി ‍‍ഡിലീറ്റ് ചെയ്ത വാ‍ര്‍ത്ത സിറ്റിസൻ ന്യൂസ് നിങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നു


മക്കളുടെ കല്ല്യാണത്തിന് പണം മാറാനായില്ല; ചായകടക്കാരന്‍ മരിച്ചു

ജയ്പൂര്‍: മക്കളുടെ കല്ല്യാണത്തിന് പണം മാറാനോ പിന്‍വലിക്കാനോ കഴിയാത്ത വിഷമത്തില്‍ ചായക്കടക്കാരന്‍ നെഞ്ചുപ്പൊട്ടി മരിച്ചു. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ 62 വയസുള്ള ജഗദീഷ് എന്ന വയോധികനാണ് മരിച്ചത്.

സിക്കാറിലെ ജഗ്മല്‍പുര മേഖലയിലെ വാടക കെട്ടിടത്തില്‍ ചായക്കച്ചവടമായിരുന്നു ജഗ്ദീഷിന്റെ തൊഴില്‍. ഇയാളുടെ മക്കാളയ സുനിത പന്‍വാറിന്റേയും കിരണ്‍ പന്‍വാറിന്റേയും വിവാഹം ഡിസംബര്‍ മൂന്നിന് നിശ്ചയിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹ ആവശ്യത്തിനുള്ള പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാകാതെ വന്നതാണ് അച്ഛന്റെ മരണത്തില്‍ കലാശിച്ചതെന്ന് ജഗ്ദീഷിന്റെ മൂത്ത മകന്‍ രാജേന്ദ്ര പന്‍വാര്‍ പറയുന്നു.

ചായക്കടയില്‍ നിന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കുന്നതിനായെത്തിയ ജഗ്ദീഷിന്റെ ആരോഗ്യ നില മോശമാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജഗ്ദീഷിന്റെ മരണത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ കുഞ്ച് ബിഹാരി ഗുപ്ത ആര്‍ബിഐയോട് കൂടുതല്‍ പണം ജില്ലയിലെ ബാങ്കുകളിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു.


http://webcache.googleusercontent.com/search?q=cache%3Ahttp%3A%2F%2Fwww.janmabhumidaily.com%2Fnews512242#ixzz4QMusifVs
ഡിലീറ്റ് ചെയ്ത വാ‍ർത്ത ഇപ്പോൾ ലഭിക്കുന്ന ലിങ്ക്

 


ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച് ഡിലീറ്റ് ചെയ്യപ്പെട്ട വാ‍ർത്തയുടെ ലിങ്ക്

http://www.janmabhumidaily.com/news512242

Comments

comments

Top
>