You are here
Home > ദേശീയം > കറൻസി ദുരന്തം – ഹരിയാനയിൽ ബാങ്ക് മാനേജർ മരിച്ചു

കറൻസി ദുരന്തം – ഹരിയാനയിൽ ബാങ്ക് മാനേജർ മരിച്ചു

കറൻസി പരിഷ്കരണത്തിന്റെ പേരിൽ മൂന്നു ദിവസം തുടർച്ചയായി ജോലി ചെയ്യേണ്ടി വന്ന ബാങ്ക് മാനേജർ ഹൃദയസ്തംഭനം മൂലം മരിച്ചു.

റോഠക് കോപ്പറേറ്റീവ് ബാങ്ക് മാനേജർ രജേഷ് കുമാറാണ് സർക്കാർ പരിഷ്കരണത്തിന്റെ പുതിയ രക്തസാക്ഷി. 56 വയസ്സായിരുന്നു.

ഇതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു.

നേരത്തേ തന്നെ ഹൃദ്രോഗത്തിന് മരുന്നു കഴിക്കാറുണ്ടായിരുന്ന രജേഷ് കുമാർ ജോലിത്തിരക്കു മൂലം കഴിഞ്ഞ 3 ദിവസമായി അവധിയോ വിശ്രമമോ ഇല്ലാതെ ബാങ്കിൽ തന്നെയായിരുന്നു തങ്ങിയത്.

ഗുർഗാവ് സ്വദേശിയാണ് രജേഷ് കുമാർ

Comments

comments

Top
>