സഹകരണ ബാങ്കുകളുടെ പ്രശ്‌നത്തില്‍ കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ കൂട്ടാക്കാത്ത നടപടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണ് തങ്ങള്‍ എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മോദി തനി ആര്‍.എസ്.എസ്സുകാരനായി മാറി കേരളത്തോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
അദ്ദേഹം ഒട്ടകപ്പക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്തിവെച്ച് യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുകയാണ്.
പാര്‍ലമെണ്ടിനെ അഭിമുഖീകരിക്കാന്‍ തയ്യാറാവുന്നില്ല; ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറാവുന്നില്ല; ഇപ്പോള്‍ കേരള ജനതയുടെ പൊതു വികാരം ധരിപ്പിക്കാന്‍ തയ്യാറെടുത്ത സര്‍വ്വ കക്ഷി സംഘത്തെയും ഒഴിവാക്കുകയാണ്.
കേരളത്തെ പൂര്‍ണമായും അവഗണിക്കുക വഴി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയുംകൂടിയാണ് മോദി ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി മോദി ഒരു സാധാരണ ആര്‍എസ്എസ്സുകാരന്റെ തലത്തിലേക്ക് താഴുന്നത് ആ പദവിക്കും രാജ്യത്തിനാകെയും നാണക്കേടാണെന്നും വിഎസ് പറഞ്ഞു.
Comments
comments
