You are here
Home > ദേശീയം > അമ്മമാര്‍ക്ക് 6000 രൂപ പണ്ടേയുള്ളത് – മോഡിയുടെ പുതുവര്‍ഷ സമ്മാനം തട്ടിപ്പ് – CITIZEN NEWS EXCLUSIVE

അമ്മമാര്‍ക്ക് 6000 രൂപ പണ്ടേയുള്ളത് – മോഡിയുടെ പുതുവര്‍ഷ സമ്മാനം തട്ടിപ്പ് – CITIZEN NEWS EXCLUSIVE

ഡെൽഹി: നോട്ടുദുരന്തം 50 ദിവസം പിന്നിട്ടതിന് ശേഷം പുതുവര്‍ഷത്തലേന്ന് മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും തട്ടിപ്പെന്ന് ആരോപണം.

ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ഗര്‍ഭിണികള്‍ക്ക് 6000 രൂപ നല്‍കുന്ന പദ്ധതി 2010 മുതല്‍ നിലവിലുള്ളതാണ്.

ഇന്ദിരാഗാന്ധിയുടെ പേരില്‍ യു.പി.എ സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 4000 രൂപയും പിന്നീട് 6000 രൂപ വീതവുമാണ് നല്‍കിയിരുന്നത്.

ഇന്ദിരാഗാന്ധി മാതൃ സഹയോഗ് യോജന(IGMSY) എന്നായിരുന്നു പദ്ധതിയുടേ പേര്

സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കായുള്ള മന്ത്രാലയമാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്.

ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ നിന്നുമാണ് ഇതിനുള്ള ഫണ്ട് വകയിരുത്തിയത്. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.

പദ്ധതിയെ കുറിച്ചുള്ള വിക്കി പേജ്

Comments

comments

Top
>